Miscellaneous — One-Word Q&A
General Knowledge • 957 Verified Kerala PSC Flashcards & Revision Questions
Question
Card 1 of 200
One-Word Answer
Tap card or press Space to reveal answer
All Miscellaneous One-Word Questions & Answers
Showing 681–720 of 957 questions • Searchable & print-friendly
681 മാധ്യമത്തിന്റെ സഹായമില്ലാതെ തന്നെ താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ് :
Answer: വികിരണം
682 ---------- വസ്തുവിന്റെ ഭാരം പൂജ്യം ആയിരിക്കും.
Answer: ഭൂമിയുടെ കേന്ദ്രഭാഗത്ത്
683 ലോക നഗര ദിനത്തിൽ യുനെസ്കോ (2023) പുറത്തിറക്കിയ 55 ക്രീയേറ്റീവ് നഗരങ്ങളുടെ പട്ടികയിൽ ഇടംനേടിയതും സാഹിത്യ നഗരം എന്ന പദവി ലഭിച്ചതുമായ കേരളത്തിലെ ആദ്യ നഗരം :
Answer: കോഴിക്കോട്
684 "തിരികെ സ്ക്കൂളിലേയ്ക്ക്" എന്ന ശാക്തീകരണക്യാമ്പയിൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: സംസ്ഥാന കുടുംബശ്രീ മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന അയൽക്കൂട്ട ശാക്തീകരണ യജ്ഞം
685 രാഷ്ടപതി ഭവനിലെ ദർബാർ ഹാളിന്റെ പുതിയ പേര് :
Answer: ഗണതന്ത്ര മണ്ഡപം
686 ഇന്ത്യയിലെ കാർഷിക കാലങ്ങളിലെ 'റാബി'യുടെ ശരിയായ വിളയിറക്കൽ കാലം :
Answer: നവംബർ മധ്യം
687 'കോട്ടോണോപോളീസ്' എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യൻ നഗരം :
Answer: മുംബൈ
688 1959-8 ജർമ്മനിയുടെ സാങ്കേതിക സഹായത്തോടെ സ്ഥാപിതമായ ഇന്ത്യയിലെ ഇരുമ്പുരുക്കുശാല :
Answer: ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, റൂർക്കേല
689 ഇന്ത്യയിലെ ആറുവരിപാതകളായ സൂപ്പർഹൈവേകളെ ചേർത്ത് 'സുവർണ ചതുഷ്കോണ സൂപ്പർഹൈവേ' എന്ന് പേര് നൽകിയിട്ടുള്ള റോഡ് ഏതെല്ലാം നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?
Answer: ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത
690 1956 നവംബർ 1 ന് കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഏതെല്ലാം താലൂക്കുകളാണ് മദിരാശി സംസ്ഥാനത്തിന് വിട്ടുകൊടുത്തത്?
Answer: തോവാള, അഗസ്തീശ്വരം, കൽക്കുളം, വിളവൻകോട്
691 കേരളത്തിലെ ഏത് നിയമസഭാ മണ്ഡലത്തിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പിലാണ് ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പരീക്ഷിച്ചത്?
Answer: പറവൂർ
692 തമിഴ്നാട്ടിലെ നെയ് വേലിയിൽ നിന്നും ലഭിക്കുന്ന ഇന്ധനക്ഷമത കുറഞ്ഞ കൽക്കരി താഴെ പറയുന്നതിൽ ഏതാണ്?
Answer: ലിഗ്നൈറ്റ്
693 ഇന്ത്യൻ സംസ്കാരത്തിൽ ആകൃഷ്ടയായി 1893-ൽ ഇന്ത്യൻ പൗരത്വം സ്വീകരിച്ച ഐറിഷ് വനിത :
Answer: ആനി ബസന്റ്
694 നിസ്സഹകരണ പ്രസ്ഥാനം നിർത്തിവയ്ക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം ഏത്?
Answer: ചൗരി ചൗരാ സംഭവം
695 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കപ്പെട്ട ഭരണാധികാരി :
Answer: ബഹദൂർഷാ രണ്ടാമൻ
696 'ലോകമാന്യ' എന്ന് ജനങ്ങൾ ആദരവോടെ വിളിച്ച സ്വാതന്ത്ര്യ സമര സേനാനി :
Answer: ബാലഗംഗാധര തിലകൻ
697 ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്റൽ ആർട്സിന്റെ സ്ഥാപകൻ :
Answer: അബനീന്ദ്രനാഥ ടാഗോർ
698 ഇന്ത്യയിൽ സാമ്പത്തിക ആസൂത്രണത്തിന് വേണ്ടി 1950-ൽ നിലവിൽ വന്ന ആസൂത്രണ കമ്മീഷന്റെ പുതിയ രൂപം :
Answer: നീതി ആയോഗ്
699 പോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്ന പുസ്തകം രചിച്ചതാര്?
Answer: ദാദാഭായ് നവ്റോജി
700 ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ് :
Answer: രാജാറാം മോഹൻ റോയ്
701 ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ നിയമിച്ച സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അധ്യക്ഷൻ :
Answer: ഫസൽ അലി
702 ആരാധന സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന പ്രക്ഷോഭങ്ങളുടെ സ്വാധീനഫലമായി തിരുവിതാംകൂർ സർക്കാർ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച വർഷം :
Answer: 1936
703 താഴെ തന്നിരിക്കുന്നവയിൽ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ മൗലിക അവകാശങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
Answer: വിദ്യാഭ്യാസത്തിനുള്ള അവകാശം
704 അർദ്ധ പ്രസിഡൻഷ്യൽ എക്സിക്യൂട്ടീവ് നിലവിലുള്ള രാജ്യമേതാണ്?
Answer: ശ്രീലങ്ക
705 ഇന്ത്യൻ പ്രസിഡന്റായിരുന്ന ഫക്രുദീൻ അലി അഹമ്മദ് അന്തരിച്ചപ്പോൾ പ്രസിഡന്റ് പദം ഏറ്റെടുത്തത് ആരായിരുന്നു?
Answer: ബാസപ്പ ദാനപ്പ ജട്ടി
706 അന്താരാഷ്ട്ര തർക്കങ്ങൾ മാദ്ധ്യസ്ഥം വഴി ഒത്തുതീർപ്പാക്കുന്നതിന് രാജ്യം പ്രോത്സാഹിപ്പിക്കേണ്ടതാണ് എന്നു പരാമർശിച്ചിരിക്കുന്ന അനുച്ഛേദം :
Answer: അനുച്ഛേദം - 51(4)
707 രാജ്യസഭയുടെ അദ്ധ്യക്ഷനും ഉപാദ്ധ്യക്ഷനും, ലോകസഭയുടെ സ്പീക്കർക്കും, ഡെപ്യൂട്ടി സ്പീക്കർക്കും ഉള്ള ശമ്പളം. ബത്ത ഇവയെക്കുറിച്ച് പരാമർശിച്ചിരിക്കുന്ന ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ :
Answer: ആർട്ടിക്കിൾ - 97
708 വിവരാവകാശ കമ്മീഷൻ ഘടന :
Answer: മുഖ്യ വിവരാവകാശ കമ്മിഷൻ, സംസ്ഥാന വിവരാവകാശ കമ്മീഷണർ, സെക്രട്ടറി, നിയമ വിദഗ്ദ്ധൻ, ധനകാര്യ വിദഗ്ദ്ധൻ, ജോ. സെക്രട്ടറി, സെക്ഷൻ ഓഫീസർ
709 ഇന്ത്യയിലെ ആദ്യ നാഷണൽ ഹൈവേ സ്റ്റീൽ സ്റ്റാഗ് റോഡ് ഉദ്ഘാടനം നടന്നത് :
Answer: NH-66 - മുംബൈ-ഗോവ
710 സമൂഹത്തിലെ ഭൗതിക സ്വത്തുക്കളുടെ ഉടമസ്ഥതയും, നിയന്ത്രണവും സർക്കാരിന് ഏറ്റെടുത്ത് പൊതുനന്മയ്ക്കായി വിതരണം ചെയ്യാമെന്ന് പറഞ്ഞിരിക്കുന്ന ഭരണഘടനാ അനുഛേദം ഏതാണ്?
Answer: അനുഛേദം 39 (ബി)
711 കേരളത്തിൽ സ്ഫടികമണൽ സമ്പന്നമായ ജില്ല :
Answer: ആലപ്പുഴ
712 കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏത്?
Answer: പള്ളിവാസൽ
713 ചെറുതും വലുതുമായ കേരളത്തിലെ കായലുകളുടെ എണ്ണം :
Answer: 34
714 പൂക്കോട് തടാകം ഏത് ജില്ലയിലാണ്?
Answer: വയനാട്
715 കേരളത്തിലെ ഏറ്റവും ചെറിയ നദി:
Answer: മഞ്ചേശ്വരംപുഴ
716 അർജ്ജുന അവാർഡ് നേടിയ ആദ്യ മലയാളി:
Answer: സി. ബാലകൃഷ്ണൻ
717 കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്ന ജില്ല:
Answer: പാലക്കാട്
718 പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി:
Answer: ആനമുടി
719 കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി:
Answer: കല്ലട
720 തണ്ണീർമുക്കം ബണ്ട് ഏത് കായലിലാണ് നിർമ്മിച്ചിരിക്കുന്നത്?
Answer: വേമ്പനാട്