Miscellaneous — One-Word Q&A
General Knowledge • 957 Verified Kerala PSC Flashcards & Revision Questions
Question
Card 1 of 200
One-Word Answer
Tap card or press Space to reveal answer
All Miscellaneous One-Word Questions & Answers
Showing 641–680 of 957 questions • Searchable & print-friendly
641 കേരളത്തിന്റെ വിസ്തൃതി എത്രയാണ്?
Answer: 38,863 ച.കി.മീ.
642 കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ജില്ല ഏതാണ്?
Answer: ആലപ്പുഴ
643 കേരളത്തിൽ ഏറ്റവും അധികം വനമേഖലയുള്ള ജില്ല ഏതാണ്?
Answer: ഇടുക്കി
644 കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടു കായൽ ഏതെല്ലാം ജില്ലകളിൽ വ്യാപിച്ചു കിടക്കുന്നു?
Answer: ആലപ്പുഴ, കോട്ടയം, എറണാകുളം
645 കേരളത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ആനമുടിയുടെ ഉയരം എത്ര?
Answer: 2695 മീറ്റർ
646 കേരളത്തിൽ എത്ര പട്ടികജാതി സംവരണ നിയോജകമണ്ഡലങ്ങൾ ഉണ്ട്?
Answer: 14
647 കേരളസംസ്ഥാന ജൈവവൈവിധ്യ ബോർഡ് രൂപീകൃതമായത് ഏതു വർഷം?
Answer: 2005
648 കേരള നിയമസഭ കേരള പഞ്ചായത്തീരാജ് നിയമം പാസ്സാക്കിയ വർഷം :
Answer: 1994
649 'ഒന്നേകാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവിനെ കണ്ടെത്തുക :
Answer: ഇ.എം.എസ്സ്. നമ്പൂതിരിപ്പാട്
650 1921-ലെ അഖില കേരളാടിസ്ഥാനത്തിലുള്ള പ്രഥമ രാഷ്ട്രീയ സമ്മേളനം നടന്നത് എവിടെ വെച്ചാണ്?
Answer: ഒറ്റപ്പാലം
651 ബ്രിട്ടീഷ് ഭരണത്തോടുള്ള എതിർപ്പ് 'വെൺനീചഭരണം' എന്ന പ്രയോഗത്തിലൂടെ പ്രകടിപ്പിച്ച സാമൂഹ്യപരിഷ്കർത്താവാര്?
Answer: വൈകുണ്ഠ സ്വാമികൾ
652 'ഋതുമതി' എന്ന നാടകത്തിന്റെ രചയിതാവാര്?
Answer: പ്രേംജി
653 തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ആശയത്തോടുകൂടി ശ്രീമൂലം തിരുനാളിന് സമർപ്പിക്കപ്പെട്ട നിവേദനം ഏതായിരുന്നു?
Answer: മലയാളി മെമ്മോറിയൽ
654 ഒന്നാം ലോകമഹായുദ്ധകാലത്ത് മാരങ്കുളം എന്ന സ്ഥലത്തുനിന്നും കുളത്തൂർ കുന്നിലേക്ക് ഒരു യുദ്ധവിരുദ്ധ ജാഥ നടത്തിയ സാമൂഹ്യപരിഷ്കർത്താവ് ആര്?
Answer: കുമാരഗുരുദേവൻ
655 സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി കേരളത്തിൽ കെ. കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പു സത്യാഗ്രഹം നടന്നത് എവിടെ വെച്ചാണ്?
Answer: പയ്യന്നൂർ
656 1904 ൽ അധഃസ്ഥിതർക്കു മാത്രമായി ഒരു വിദ്യാലയം സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവ് :
Answer: അയ്യങ്കാളി
657 കയ്യൂർ സമരം നടന്ന വർഷം :
Answer: 1941 മാർച്ച് 28
658 കണ്ണൂരിൽ നിന്ന് മദ്രാസിലേക്ക് പട്ടിണി ജാഥ നടത്തിയതാര്?
Answer: എ.കെ. ഗോപാലൻ
659 ഒരു അന്താരാഷ്ട്രവേദിയിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തിയത് ആര്?
Answer: മാഡം ബിക്കാജി കാമ
660 ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാൻ ആര്?
Answer: സുപ്രീംകോടതിയിൽ നിന്നും വിരമിച്ച ചീഫ് ജസ്റ്റീസ്
661 ഇന്ത്യയിലെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ :
Answer: വജാഹത്ത് ഹബീബുള്ള
662 ഇന്ത്യയുടെ ദേശീയഗീതമായ 'വന്ദേമാതരം' ഏത് കൃതിയിൽ നിന്നും എടുത്തതാണ്?
Answer: ആനന്ദമഠം
663 മൗലിക അവകാശങ്ങളിലെ 'അവസരസമത്വം' ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് ഏത്?
Answer: 16-ാം വകുപ്പ്
664 'അശോകസ്തംഭം' ഇന്ത്യയുടെ ദേശീയ ചിഹ്നമായി അംഗീകരിച്ചത് എന്ന്?
Answer: 1950 ജനുവരി 26
665 ഇന്ത്യയുടെ ദേശീയഗാനമായ 'ജനഗണമന' ഏതു ഭാഷയിലാണ് രചിക്കപ്പെട്ടത്?
Answer: ബംഗാളി
666 മാംസാഹാരികൾക്ക് ആഹാരം കടിച്ചുകീറാൻ സഹായിക്കുന്ന പല്ല് :
Answer: കൊമ്പല്ല്
667 ശരീരത്തിലെ പ്രധാന വിസർജനാവയവം ഏത്?
Answer: വൃക്ക
668 അസ്കോർബിക് അമ്ലം എന്നറിയപ്പെടുന്ന ജീവകം :
Answer: ജീവകം സി
669 കേരളത്തിലെ നഗരങ്ങളിലെ ചേരിയിൽ താമസിക്കുന്നവരുടെ സംരക്ഷണത്തിനായി ആരോഗ്യവകുപ്പ് ആവിഷ്കരിച്ച പദ്ധതി :
Answer: ഉഷസ്
670 തൊണ്ടമുള്ളിന് (ഡിഫ്ത്തീരിയ) കാരണമായ രോഗാണു :
Answer: ബാക്ടീരിയ
671 ചണച്ചെടിയുടെ ഏത് ഭാഗത്ത് നിന്നാണ് ചണനാരുകൾ ലഭിക്കുന്നത്?
Answer: തണ്ട്
672 കേരളത്തിലെ ആദ്യത്തെ റിസർവ്വ് വനമേത്?
Answer: കോന്നി
673 ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ് എന്നറിയപ്പെടുന്നതാര്?
Answer: മേധാപട്കർ
674 ഹരിതഗൃഹവാതകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വാതകമേത്?
Answer: കാർബൺഡയോക്സൈഡ്
675 ഐസ് നിർമ്മിക്കുമ്പോൾ വേഗത്തിൽ ഘനീഭവിക്കുന്നതിനും താഴ്ന്ന താപനില ലഭിക്കുന്നതിനും വേണ്ടി ചേർക്കുന്നത് :
Answer: അമോണിയം ക്ലോറൈഡ്
676 മനുഷ്യശരീരത്തിൽ ആഹാരം ഏതു വാതകവുമായി പ്രവർത്തിച്ചാണ് ഊർജ്ജം ഉണ്ടാകുന്നത്?
Answer: ഓക്സിജൻ
677 ഒരു പദാർത്ഥത്തിന്റെ എല്ലാ ഗുണങ്ങളും നിലനിർത്തുന്ന അതിന്റെ ഏറ്റവും ചെറിയ കണിക :
Answer: തന്മാത്ര
678 തെളിഞ്ഞ ചുണ്ണാമ്പു വെള്ളത്തിലേക്ക് കാർബൺഡയോക്സൈഡ് വാതകം കടത്തിവിടുമ്പോൾ ഉണ്ടാകുന്നത് :
Answer: കാൽസ്യം കാർബണേറ്റ്
679 പ്രാഥമിക വർണ്ണങ്ങളായ പച്ചയും ചുവപ്പും ചേർന്നാൽ കിട്ടുന്ന നിറമേത്?
Answer: മഞ്ഞ
680 സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹം :
Answer: ബുധൻ