ദേവസ്വം ബോർഡ് ഓഫീസ് അറ്റൻഡന്റ് സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ ഡേറ്റ് വന്നു

ദേവസ്വം ബോർഡ് ഓഫീസ് അറ്റൻഡന്റ് സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ ഡേറ്റ് വന്നു

OFFICE ATTENDANT – KDRB


    കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിലെ ഓഫീസ് അറ്റൻഡന്റ് (കാറ്റഗറി നമ്പർ 22/2023) തസ്തികയിലേയ്ക്ക് 14.01.2024 ൽ നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുളള ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 12/03/2024 ന് തിരുവനന്തപുരത്തുള്ള കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ വച്ച് നടത്തുന്നതാണ്. സാദ്ധ്യതാ പട്ടികയിലെ ഉദ്യോഗാർത്ഥികളുടെ റജിസ്റ്റർ നമ്പറുകളുടെ അതേ ക്രമത്തിലായിരിക്കും വെരിഫിക്കേഷൻ നടത്തുക. ഓരോ റജിസ്റ്റർ നമ്പറിനും നിശ്ചയിക്കപ്പെട്ട സമയത്ത് ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസ്സലും കോപ്പിയും സഹിതം നേരിട്ട് ഹാജരാകാത്ത ഉദ്യോഗാർത്ഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതല്ല. യാതൊരു കാരണവശാലും സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെയോ പ്രമാണങ്ങൾ ഹാജരാക്കുന്ന്തിന്റെയോ സമയപരിധി നീട്ടിനൽകുന്നതല്ല. വെരിഫിക്കേഷൻ തീയതി, സമയം, സ്ഥലം ഇവ സംബന്ധിച്ച വിശദാംശങ്ങൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇത് സംബന്ധിച്ച കത്ത് അയച്ചിട്ടുണ്ട്. മാർച്ച് 10 വരെ യാതൊരു അറിയിപ്പും ലഭിക്കാത്ത സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെട്ടവർ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

Nidheesh C V

Founder of EASY PSC (2010) & government employee from Wayanad, Kerala. Diploma in Electronics Engineering. Passionate about empowering PSC aspirants with free, high-quality mock tests based on the official KPSC syllabus.

Leave a Reply

Your email address will not be published. Required fields are marked *