ആദ്യ രണ്ടു ഘടങ്ങളിൽ Plus Two Level പ്രാഥമിക പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് ഒരു അവസരം കൂടി

ആദ്യ രണ്ടു ഘടങ്ങളിൽ Plus Two Level പ്രാഥമിക പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് ഒരു അവസരം കൂടി

plus two level prelims


    വിവിധ കാരണങ്ങൾ കൊണ്ട് Plus Two Level പ്രാഥമിക പരീക്ഷ ആദ്യ രണ്ടു ഘട്ടങ്ങളിൽ എഴുതാൻ സാധിക്കാത്തവർക്കായി മൂന്നാം ഘട്ടത്തിൽ അവസരം. അതിനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.

Advertisement

    06.08.2022, 27.08.2022 എന്നീ തീയതികളിലെ Plus 2 Level പ്രാഥമിക ചുവടെ പറയുന്ന കാരണങ്ങളാൽ എഴുതാൻ കഴിയാത്ത പരീക്ഷ ഉദ്യോഗാർത്ഥികളിൽ മതിയായ രേഖകൾ സഹിതം അവരവരുടെ പരീക്ഷാ കേന്ദ്രം ഉൾപ്പെടുന്ന ജില്ലാ PSC ഓഫീസിൽ നേരിട്ടോ, ചുമതലപ്പെടുത്തുന്ന വ്യക്തി മുഖേനയോ നേരിട്ട് അപേക്ഷ നൽകുന്ന ഉദ്യോഗാർത്ഥികൾക്ക് 17.09.2022-ൽ നടക്കുന്ന മൂന്നാം ഘട്ട പരീക്ഷ എഴുതുവാൻ അവസരം നൽകുന്നതാണ്. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകൾ ആസ്ഥാന ഓഫീസിലെ EF Section-ൽ നൽകേണ്ടതാണ്. Tappal/Email വഴി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിയ്ക്കുന്നതല്ല. 31.08.2022 വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.

സ്വീകാര്യമായ കാരണങ്ങൾ ചുവടെ ചേർക്കുന്നു.

  1. PSC പരീക്ഷാദിവസം അംഗീകൃത സർവ്വകലാശാലകൾ/ സ്ഥാപനങ്ങൾ നടത്തുന്ന പരീക്ഷയുള്ള ഉദ്യോഗാർത്ഥികൾ രണ്ട് പരീക്ഷകളുടേയും അഡ്മിഷൻ ടിക്കറ്റ് (പരീക്ഷാതീയതി തെളിയിക്കുന്നത്) ഹാജരാക്കിയാൽ സ്വീകരിക്കുന്നതാണ്.
  2. ആക്സിഡന്റ് പറ്റി ചികിൽസയിൽ ഉള്ളവർ, അസുഖബാധിതർ എന്നിവർ ഹോസ്പിറ്റലിൽ ചികിൽസ നടത്തിയതിന്റെ ചികിൽസാ സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും (നിശ്ചിത മാതൃകയിൽ ഉള്ളത്) ഹാജരാക്കിയാൽ സ്വീകരിയ്ക്കുന്നതാണ്.
  3. പ്രസവസംബന്ധമായ അസുഖങ്ങൾ ഉള്ളവർ ചികിൽസാ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് (നിശ്ചിത മാതൃകയിൽ ഉള്ളത്) എന്നിവ രണ്ടും ചേർത്ത് അപേക്ഷിച്ചാൽ സ്വീകരിയ്ക്കുന്നതാണ്.
  4. പരീക്ഷാ ദിവസം സ്വന്തം വിവാഹം നടക്കുന്ന തെളിവുസഹിതം അപേക്ഷിച്ചാൽ സ്വീകരിയ്ക്കുന്നതാണ്. ഉദ്യോഗാർത്ഥികൾ വിശദവിവരങ്ങളും Medical Certificate-ന്റെ മാതൃകയും PSC Website-ൽ Must know എന്ന Link-ലും August 15-ന്റെ PSC Bulletin-ലും ലഭ്യമാണ്.

Advertisement

Ph: 0471-2546260, 246

പരീക്ഷാകൺട്രോളർ

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ

Advertisement


Nidheesh C V

Founder of EASY PSC (2010) & government employee from Wayanad, Kerala. Diploma in Electronics Engineering. Passionate about empowering PSC aspirants with free, high-quality mock tests based on the official KPSC syllabus.

Leave a Reply

Your email address will not be published. Required fields are marked *